NEWS
ഇന്ന് മുതൽ കൊർണിഷ് സ്റ്റേഷനിലെ മെട്രോലിങ്ക് സർവീസിൽ മാറ്റം
16/11/2025 02:14 PM IST
nila

ദോഹ: 2025 നവംബർ 16 മുതൽ കൊർണിഷ് മെട്രോ സ്റ്റേഷനുമായി ബന്ധപ്പെട്ട മെറ്റ്രോലിങ്ക് സർവീസിൽ മാറ്റം വരുത്തുന്നതായി ദോഹ മെട്രോ അറിയിച്ചു.
സാധാരണയായി കൊർണിഷ് സ്റ്റേഷന്റെ എക്സിറ്റ് 3-ൽ നിന്ന് സർവീസ് നടത്തുന്ന M144 ബസുകൾ ഇനി മുതൽ എക്സിറ്റ് 2-ൽ നിന്ന് പ്രവർത്തിക്കും. യാത്രക്കാരുടെ ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് മാറ്റം. തവ്വർ മാളിൽ പുതിയൊരു ബസ് സ്റ്റോപ്പുംകൊണ്ടുവന്നതായും ദോഹ മെട്രോ വിശദീകരിച്ചു.
M144 മെറ്റ്രോലിങ്ക് സർവീസ് മദീനത്ത് ഖലീഫ നോർത്ത്, ദഹൽ അൽ ഹമ്മം, ഉം ലെഖ്ബ എന്നിവിടങ്ങളിലേക്കും അവിടങ്ങളിൽ നിന്നുമുള്ള യാത്രക്കാർക്ക് പ്രയോജനപ്രദമാകും പുതിയ സ്റ്റോപ്പ്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










